പുതിയ അധ്യയനവർഷത്തിന് തുടക്കം.. ചിരിച്ചും കരഞ്ഞും മൂന്നു ലക്ഷത്തോളം കുരുന്നുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂക്കി സ്റ്റൈൽ പുഞ്ചിരികണ്ടും മന്ത്രി എൻ. ഷംസുദ്ദീന്റെ ‘കേറി വാ മക്കളേ...’ എന്ന വാത്സല്യവാക്കോടെയും തിങ്കളാഴ്ച പുതിയ സ്കൂൾവർഷം ആരംഭിക്കും.

പൂർണമായി എ.ഐ. ദൃശ്യമിഴിവോടെ ഒരുക്കിയ പ്രവേശനോത്സവ ഗാനത്തോടെയാണ് ഈ അധ്യയനവർഷത്തിന്റെ തുടക്കം. മൂന്നുലക്ഷം കുട്ടികൾ പുതുതായി സ്കൂളിലെത്തുമെന്നാണ് പ്രതീക്ഷ.സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. 

മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനാവും. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനതല പ്രവേശനോത്സവച്ചടങ്ങ് എല്ലാ സ്കൂളിലും തത്സമയ സംപ്രേഷണം നടത്തും. തുടർന്ന്, അതതു സ്കൂളുകളിൽ പ്രവേശനോത്സവം നടത്തും. നീണ്ട പ്രസംഗങ്ങൾക്കുപകരം, കുട്ടികളുമായി സംവദിക്കുന്ന അവതരണപരിപാടികൾ വേണമെന്നാണ് നിർദേശം. വിദ്യാലയങ്ങൾക്കുപുറത്തുള്ള ഘോഷയാത്രകളും പാടില്ല. 

സാമൂഹികപങ്കാളിത്തം ഉറപ്പാക്കി, ഉത്സവത്തനിമയോടെ നവാഗതരെ വരവേൽക്കണമെന്നാണ് സർക്കാർ നിർദേശം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുക്കും. സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പോലീസ് സൈബർ വിഭാഗത്തിന്റെ പദ്ധതിയായ ‘കിഡ് ഗ്ലോവ്’ സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !