സംസ്ഥാനത്തെ രഹസ്യപ്പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ പിടിയിൽ

തിരുവനന്തപുരം :ഭരണം മാറിയിട്ടും സംസ്ഥാനത്തെ രഹസ്യപ്പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ പിടിയിൽ.

എൽഡിഎഫ് സർക്കാർ രാഷ്ട്രീയ താൽപര്യത്തോടെ ജില്ലാ, സംസ്ഥാന സ്പെഷൽ‍ ബ്രാഞ്ചുകളിൽ നിയമിച്ച ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോഴും അതേ തസ്തികയിൽ തുടരുന്നത്. ഇതു രാഷ്ട്രീയമായി സർക്കാരിനു തലവേദനയുണ്ടാക്കുമെന്നു ചില ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനെ തുടർന്നും ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ടും തലസ്ഥാനത്തുണ്ടായ ആക്രമണങ്ങളിൽ കൃത്യമായ വിവരങ്ങളോ മുന്നറിയിപ്പോ മേലുദ്യോഗസ്ഥർക്കു ലഭിച്ചിരുന്നില്ല. എന്നാൽ, പൊലീസിനെക്കാൾ വേഗത്തിൽ വിവരങ്ങളറിഞ്ഞ് എൽഡിഎഫ് നീങ്ങുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ തന്നെ വിലയിരുത്തൽ.പൊലീസ് സ്റ്റേഷനുകളിൽ ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെയും സംസ്ഥാന സ്പെഷൽ ബ്രാഞ്ചിന്റെയും ഓരോ പ്രതിനിധിയാണുള്ളത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ രഹസ്യ വിവരങ്ങളും ശേഖരിച്ച് മുകളിലേക്കു റിപ്പോർട്ട് ചെയ്യുകയാണു ജോലി. 

ഭരിക്കുന്ന പാർട്ടിയുമായി ചേർന്നു നിൽക്കുന്നവരെയാണ് സ്പെഷൽ ബ്രാഞ്ചിലേക്കു നിയമിക്കുക. സർക്കാരിനു താൽപര്യമുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാനും ഇവരെയാണു ചുമതലപ്പെടുത്താറുള്ളത്. 

2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്പെഷൽ ബ്രാഞ്ച് അഴിച്ചുപണിതിരുന്നു. എന്നാൽ, വി.ഡി.സതീശൻ സർക്കാർ തൽക്കാലം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തുടരട്ടെ എന്ന നിലപാടിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !