ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ വീണ്ടും സജീവമാക്കാൻ ബിജെപി: ബിജെപിക്ക് ഡിഎംകെ കൈകോടുക്കുമോ?

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ചർച്ച വീണ്ടും സജീവമാക്കാൻ ബിജെപി. മണ്ഡല പുനർ നിർണയ ബില്ല് വീണ്ടും കൊണ്ടുവരാനും ആലോചന.

ഈ വിഷയങ്ങളില്‍ ഡിഎംകെയുമായി സർക്കാർ അനൗദ്യോഗിക ചർച്ചകള്‍ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ടിഎംസിയില്‍ പിളർപ്പുണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ മുന്നണിയിലെ ഭിന്നത മുതലെടുത്ത് ബില്‍ പാസാക്കാനാണ് ബിജെപി ശ്രമം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമനിർമ്മാണം നടത്താനാണ് നീക്കം.

പശ്ചിമ ബംഗാളിലെ വിജയത്തിന്റെ ആവേശത്തില്‍ പ്രാദേശിക പാർട്ടികളെ സഹകരിപ്പിക്കാനാണ് ബിജെപി ശ്രമം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഏതെങ്കിലും നീക്കം നടത്തും മുമ്പ് എല്ലാ പാർട്ടികളുമായി കൂടിയാലോചിക്കാനാണ് നീക്കം. 2026 ലെ ഭരണഘടന (നൂറ്റിമുപ്പത്തിയൊന്നാം ഭേദഗതി) ബില്‍ പാസാക്കാനുള്ള ശ്രമം ഏപ്രിലില്‍ ലോക്‌സഭയില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഡീലിമിറ്റേഷൻ ബില്‍ തയ്യാറാക്കുകയാണെന്നും സൂചനയുണ്ട്.ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ടിഎംസിക്കും ഡിഎംകെയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. ടിവികെ സർക്കാറില്‍ കോണ്‍ഗ്രസ് ചേർന്നതിന് പിന്നാലെ ഡിഎംകെ ഇൻഡ്യാ മുന്നണിയില്‍ നിന്നകന്നു. ടിഎംസിയിലാണെങ്കില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നു. ബിജെപിയുമായി പ്രത്യേക വിഷയങ്ങളില്‍ ചർച്ച നടത്താൻ തയ്യാറാണെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുന്നതിനുള്ള ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബില്‍ ഔപചാരികമാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നിലവില്‍, 39 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) ബില്‍ അവലോകനം ചെയ്തുവരികയാണെന്നും പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !