കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

കൂട്ടിക്കൽ :വിദേശരാജ്യങ്ങളിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ ഒളിവിൽ.

കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് ഒളിവിൽ പോയത്. ഏറെ നാളായി വിവിധ പേരുകളിലായി പ്രവർത്തിച്ചു വന്ന ട്രാവൽ ഏജൻസി ‌മുണ്ടക്കയം പൊലീസ് അടച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്നു പറഞ്ഞ് 4 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാങ്ങി വീസ നൽകാതിരുന്നതിനെ തുടർന്നാണ് ഏജൻസിക്കെതിരെ പരാതി ഉയർന്നത്.

കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വീടു വിറ്റ് പണം നൽകിയവർ വരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. 

കോഴിക്കോട് സ്വദേശി വീസ ലഭിക്കാതിരുന്നതിനെ തുടർന്നു പരാതി നൽകിയതായും കണ്‍സൾട്ടൻസി ഉടമയെ വിളിച്ച് ചോദ്യം ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ട്രാവൽ ഏജൻസി പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് പരാതിക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !