സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നു; ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ച് വകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നു; ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ച് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുകയും പനി മരണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന അതീവ ജാഗ്രതാ സാഹചര്യത്തിനിടയിൽ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ച് വകുപ്പ്. 

കാസർകോട് ഉൾപ്പെടെയുള്ള ദൂരദേശങ്ങളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡി.എം.ഒമാരും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ, നിലവിലെ പനിവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് ‘അച്ചടക്ക നടപടികൾ’ സംബന്ധിച്ച് ക്ലാസ് എടുക്കാനാണ് ഈ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 

ജില്ലകളിൽ പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഉന്നത മെഡിക്കൽ ഉദ്യോഗസ്ഥർ ഓഫീസ് വിട്ട് തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാസർകോട് പോലെയുള്ള വിദൂര ജില്ലകളിൽ നിന്നും മണിക്കൂറുകൾ യാത്ര ചെയ്ത് ഉദ്യോഗസ്ഥർക്ക് തലസ്ഥാനത്ത് എത്തേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network