മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 262.06 കോടി വകമാറ്റി; ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി; 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 262.06 കോടി വകമാറ്റി; ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി; 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെ ചോദ്യചിഹ്നങ്ങളുയർത്തി 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം വകമാറ്റി, കിഫ്ബി ഒരു ബാധ്യതയാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്കാണ് വക മാറ്റിയിരിക്കുന്നത്. റവന്യൂ ധനകമ്മി കുറച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി രൂപയാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. 3511 കോടി രൂപയുടെ തീർപ്പാക്കാത്ത ബാധ്യതയുണ്ടെന്നും ഇതിൽ പറയുന്നു. ചെലവ് കൂടിയെങ്കിലും വരവിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെന്നും സിഎജി നിരീക്ഷിച്ചിട്ടുണ്ട്. 

9.3 ശതമാനത്തിൽനിന്ന് ആഭ്യന്തര ഉത്പാദനം 9.97 ശതമാനത്തിലേക്കുയർന്നു. 0.3 ശതമാനം റവന്യൂ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായെന്നും സിഎജി റിപ്പോർട്ട് ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network