തൃശ്ശൂർ: മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം ഫിനാൻസ് ബിൽ അവതരിപ്പിക്കുന്നവേളയിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപേ പാർട്ടിതലത്തിലും യു.ഡി.എഫിലും ഇതേക്കുറിച്ച് ചർച്ചനടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മദ്യനയം സംബന്ധിച്ച് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും അവരുടെ വികാരംകൂടെ ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരേയുള്ള പ്രഖ്യാപിത നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയോടും എക്സൈസ് മന്ത്രിയോടും ആവശ്യപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കത്തും നൽകിയിട്ടുണ്ട്.
ബജറ്റ് തിരക്ക് കാരണമായിരിക്കാം പരിഗണിക്കാതെ നീണ്ടുപോയത്. എന്തുകാരണംകൊണ്ടാണെങ്കിലും മദ്യവ്യാപനത്തിന് സാഹചര്യമൊരുക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ലാത്തതാണ്’, സുധീരൻ പറഞ്ഞു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആലപ്പുഴ തീരദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്.
ഒരുതരത്തിലുമുള്ള ഖനനവും ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചേ മതിയാകൂ. നിയമം ബാധകമല്ലാത്ത രീതിയിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. ശ്രീനാരായണഗുരു പറഞ്ഞതിന് എതിരെയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ. തന്റെ കുറ്റകൃത്യങ്ങൾക്ക് മറയിടാൻവേണ്ടിയാണ് വെള്ളാപ്പള്ളി പദവി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.