ഇല്ലിക്കൽ കല്ലിൽ പോകുന്നവർ അറിയാൻ സുരക്ഷാ ക്രമീകരണങ്ങളിൽ ഇനി വിട്ട് വീഴ്ച്ചയില്ല..!

ഇല്ലിക്കൽ കല്ലിൽ പോകുന്നവർ അറിയാൻ സുരക്ഷാ ക്രമീകരണങ്ങളിൽ ഇനി വിട്ട് വീഴ്ച്ചയില്ല..!

പാലാ :സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നു.

അപകടകരമായ രീതിയിൽ ചിലർ ഇഇല്ലിക്കൽ കല്ലിനു മുകളിൽ കയറുന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി പാല ആർഡിഒ തലനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. 

മൂന്നിലവ് തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഡിടിപിസി സെക്രട്ടറി, പോലീസ്, മീനച്ചിൽ തഹസീൽദാർ, മൂന്നിലവ് തലനാട് വില്ലേജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കാളക്കൂട് വഴി ഇഇല്ലിക്കൽ കല്ലിൽ അപകടകരമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കുവാൻ തലനാട് പഞ്ചായത്തിന് ആർഡിഒ നിർദ്ദേശം നൽകി. 

പോലീസ് പെട്രോളിംഗ് നടത്തുന്നതിനും നിർദ്ദേശം നൽകി. നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമ്മിക്കുന്നതും ഉറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാ പഞ്ചായത്ത് ചെക്ക്പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമാകും എന്ന് യോഗം വിലയിരുത്തി. യോഗ തീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network