ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല; അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു;

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര സർക്കാർ സെൻട്രൽ ഹൈസ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 


പല കെട്ടിടങ്ങളായുള്ള സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ പകുതിയോളം വരുന്ന ഭാഗമാണ് തകർന്നുവീണത്.

ഓടിട്ട സ്‌കൂളിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉൾപ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. 


അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാൽ ആരും അപകടത്തിൽപ്പെട്ടില്ല.  എസ്.എസ്.കെ.യുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകർന്നുവീണത്. 

കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളും പൊളിഞ്ഞുവീഴാൻ പാകത്തിൽ അപകടനിലയിലാണ്. അതിനാൽത്തന്നെ പ്രദേശത്തേക്ക് പ്രവേശിക്കുന്നവരോട് മുൻകരുതലെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. 

സീലിങ് ചെയ്തും പെയിന്റടിച്ചും പുറമേക്ക് മോടി പിടിപ്പിച്ച നിലയിലായിരുന്നു കെട്ടിടമുണ്ടായിരുന്നത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !