തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കർ മുൻപും നിരവധി ക്രൂരതകൾക്കും ദുരൂഹ മരണങ്ങൾക്കും കാരണക്കാരനായിട്ടുണ്ടെന്ന് ഗുരുതര പരാതികൾ.
ആമിനയെ വിവാഹം കഴിക്കുന്നതിന് മുൻപ് ചിറയിൻകീഴ് സ്വദേശിയായ ഒരു യുവതിയുമായി അഷ്കറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് അഷ്കർ ഇതിൽ നിന്ന് പിന്മാറിയതോടെ മനംനൊന്ത് ഈ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന മൊഴികൾ. വിവാഹത്തിന് ശേഷം ആദ്യ ഭാര്യയായ ആമിനയെ അഷ്കർ ക്രൂരമായി മർദ്ദിച്ച് മൃതപ്രായയാക്കുകയും കോമയിലാക്കുകയും ചെയ്തിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ആമിനയുടെ സഹോദരൻ മുങ്ങിമരിച്ച സംഭവത്തിലും ബന്ധുക്കൾ ഇപ്പോൾ ദുരൂഹത ആരോപിക്കുന്നത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖില ഗർഭിണിയായിരിക്കെ ഭർത്താവുമായി പിണങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ അഖിലയുടെ ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
കൈ കൊണ്ടും വടി കൊണ്ടും അഷ്കർ ഒന്നരവയസ്സുകാരനെ ക്രൂരമായി അടിക്കുന്നത് താൻ കണ്ടിരുന്നുവെന്നാണ് കുഞ്ഞിന്റെ അമ്മ അഖില പൊലീസിന് നൽകിയ മൊഴി.
എന്നാൽ ഇത്രയൊക്കെയായിട്ടും സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ അഖില ശ്രമിച്ചില്ല എന്നതും ദുരൂഹമാണ്. അഷ്കറിന്റെ മറ്റ് ബന്ധുക്കൾ ആരെങ്കിലും കുഞ്ഞിനെ ഉപദ്രവിക്കാൻ ഒത്താശ ചെയ്തിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബങ്ങളെയും ആമിനയെയും സന്ദർശിച്ച ശേഷമാണ് മന്ത്രി ബിന്ദു കൃഷ്ണ പൊലീസിനെതിരെ രംഗത്തെത്തിയത്. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലും അഷ്കറിനെതിരായ ആമിനയുടെയും പരാതിയിലും പൊലീസ് വീഴ്ച വരുത്തിയെന്ന് മന്ത്രി പറഞ്ഞു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.