തൃണമൂലിന്റെ 20 അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎയുടെ അംഗബലം 313 ആവും;

ന്യൂഡൽഹി: തൃണമൂലിന്റെ 20 അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ ലോക്സഭയിൽ എൻഡിഎയ്ക്കു കരുത്തേറി. 543 സീറ്റുകളിൽ ഒഴിവുള്ള 3 സീറ്റുകൾ കുറച്ചാൽ നിലവിൽ 540 എംപിമാരാണുള്ളത്. ഇതിൽ 293 എംപിമാരാണ് എൻഡിഎ പക്ഷത്ത്. തൃണമൂൽ വിമതരുടെ വരവോടെ എൻഡിഎയുടെ അംഗബലം 313 ആവും.


തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയുമായി സഹകരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇന്ത്യാസഖ്യം വിട്ടിരുന്നു. ലോക്സഭയിൽ 22 അംഗങ്ങളുള്ള ഡിഎംകെ, എൻഡിഎയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകിയേക്കുമെന്നു സൂചനയുണ്ട്. എന്നാൽ, ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യാസഖ്യം ശ്രമിക്കുകയാണ്. ഡിഎംകെ കൂടി പിന്തുണച്ചാൽ എണ്ണം 335ൽ എത്തും. ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത 12 എംപിമാരെക്കൂടി ഒപ്പം നിർത്താൻ കഴിഞ്ഞാൽ 347. 


സഭയിൽ എല്ലാ അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്താൽ ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽരണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. എന്നാൽ, വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിനുള്ള സംഖ്യ കുറയും. അങ്ങനെയൊരു സാഹചര്യം ബിജെപി മുന്നിൽ കാണുന്നു. മണ്ഡലപുനർനിർണയം, ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് തുടങ്ങിയവയ്ക്കുള്ള ഭരണഘടനാ ഭേദഗതികൾ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ കൊണ്ടുവരാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണു സ്ഥിതി.


രാജ്യസഭയിൽ ആംആദ്മി പാർട്ടിയിലെ 7 പേർ ഏപ്രിൽ അവസാനം പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെ ബിജെപിയുടെ അംഗബലം 106 ൽ നിന്ന് 113 ആയി. സഖ്യകക്ഷികളും സ്വതന്ത്രരും നാമനിർദേശം ചെയ്യപ്പെട്ടവരിൽ ബിജെപി അംഗത്വമുള്ളവരും ചേർന്ന് നിലവിൽ എൻഡിഎയ്ക്ക് 148. 245 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 123 പേരുടെയും മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെയും പിന്തുണയാണ് വേണ്ടത്. രാജ്യസഭയിൽ ഡിഎംകെയ്ക്ക് 8 എംപിമാരുണ്ട്; തൃണമൂലിന്റെ 12 പേരാണു ബാക്കി. ഇവരിൽ 16 പേരുടെ പിന്തുണ നേടാൻ സാധിച്ചാലോ, ചിലർ വിട്ടുനിൽക്കാൻ തയാറായാലോ മോദി സർക്കാരിന് രാജ്യസഭയും കടമ്പയാകില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !