മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; ജൂലൈ 31 വരെ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ ഇറങ്ങുന്നതിന് പൂർണ്ണ വിലക്ക്

സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും കടൽ ജീവികളുടെ പ്രജനനം സുഗമമാക്കുന്നതിനുമുള്ള മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ ഇറങ്ങുന്നതിന് പൂർണ്ണ വിലക്കുണ്ട്. 


കൂടാതെ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഫിഷിംഗ് ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കും. കേരള തീരത്ത് അന്യസംസ്ഥാന ബോട്ടുകൾ പ്രവേശിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുവള്ളങ്ങൾക്കും നിരോധനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് ഇൻബോർഡ്, ഔട്ട്ബോർഡ് എഞ്ചിനുകൾ ഘടിപ്പിച്ച വള്ളങ്ങൾ ഉപയോഗിച്ച് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ ഉപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്. 


എന്നാൽ ട്രോളിംഗ് നിരോധന നിയമങ്ങൾ ലംഘിച്ച് കടലിൽ പോകുന്ന യന്ത്രവത്കൃത യാനങ്ങൾക്കെതിരെ ബോട്ട് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !