സൗഹൃദം നടിച്ച് ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷം തട്ടിയെടുത്തു; വടക്കഞ്ചേരി സ്വദേശിനി അറസ്റ്റിൽ

പാലക്കാട്: റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനുമായുള്ള സൗഹൃദം മുതലെടുത്ത് ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 46 വയസ്സുകാരി അറസ്റ്റിൽ. 


വടക്കഞ്ചേരി സ്വദേശിനി പ്രിൻസിയാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. 2006-ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ വെച്ചാണ് ലക്കിടി സ്വദേശിയായ ഉദ്യോഗസ്ഥനെ പ്രതി പരിചയപ്പെടുന്നത്.


തുടക്കത്തിൽ സൗഹൃദം നടിച്ച് പണവും ഫോണും കൈക്കലാക്കിയ പ്രതി, പിന്നീട് ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇവർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


ഇവർ സമാനരീതിയിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വലയിലാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സാമൂഹിക അപമാനം ഭയന്ന് പലരും പരാതി നൽകാൻ വിമുഖത കാണിക്കുന്നതിനാൽ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !