തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽക്ഷോഭവും കാറ്റും ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്താകെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
പാലങ്ങൾക്ക് മുകളിൽ കയറി സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ദുരന്തസാധ്യതാ പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള രേഖകളും മരുന്നുകളും അടങ്ങിയ എമർജൻസി കിറ്റുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന-ജില്ലാ കൺട്രോൾ റൂമുകളിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മുന്നൊരുക്കങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് പുസ്തകം 2025’ ലഭ്യമാണ്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.