കാട്ടാനയുടെ മുന്നിൽ കുടുങ്ങി; അദ്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ

മറയൂർ: മറയൂർ- ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാന വിരിക്കൊമ്പന്റെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. 

ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിലായിരുന്നു സംഭവം.
മറയൂരിൽനിന്നും ഉടുമൽപ്പേട്ടയിലേക്ക് പോയ ബൈക്ക് യാത്രക്കാരനാണ് ആനയുടെ മുന്നിൽ കുടുങ്ങിയത്. 

റോഡിന്റെ വശത്ത് നിൽക്കുകയായിരുന്ന വിരിക്കൊമ്പനെ മറികടന്ന് പോകുവാൻ ശ്രമിച്ചപ്പോൾ ആന പെട്ടെന്ന് തിരിഞ്ഞ് പാഞ്ഞടുക്കുകയായിരുന്നു. 


റോഡിന്റെ താഴേക്ക് ബൈക്ക് ഇറക്കിയെങ്കിലും ബൈക്ക് മറിഞ്ഞു. തുടർന്ന് ഓടി രക്ഷപ്പെട്ട യുവാവിന്റെ നേരെ വീണ്ടും ആന വന്നെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. 

ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ബൈക്ക് യാത്രികനെ മറ്റ് വാഹനങ്ങളിലുള്ളവർ പിന്തിരിപ്പിച്ചതിനാൽ അപകടമുണ്ടായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !