മുംബൈ: വര്‍ഷകാലം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള ചരിത്രപരമായ പദ്ധതിക്ക് അംഗീകാരം നല്‍കിയതായാണ് വിവരം. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ നല്കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പ്രാവര്‍ത്തികമാക്കുകയാണ് ഫഡ്നാവിസ് സര്‍ക്കാര്‍.
പുതിയ പദ്ധതി പ്രകാരം കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പൂര്‍ണ്ണമായും എഴുതിത്തള്ളുക. സംസ്ഥാനത്തെ 6.5 ദശലക്ഷത്തിലധികം വരുന്ന ലോണ്‍ അക്കൗണ്ടുകളിലായി ഏകദേശം 36,585 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഇതോടെ ഏറ്റെടുക്കുന്നത്. ഇതിലൂടെ മഹാരാഷ്ട്രയിലെ 5.6 ദശലക്ഷത്തോളം കര്‍ഷക കുടുംബങ്ങള്‍ക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ബാങ്ക് വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്ന കര്‍ഷകരെയും പദ്ധതിയില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ബാങ്കുകളോട് കൃത്യത പുലര്‍ത്തുന്ന ഇത്തരം കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 50,000 രൂപ വരെയുള്ള പ്രത്യേക ധനസഹായം (ഗ്രാന്റ്) നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, സംസ്ഥാനത്ത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഈ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തില്ല. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷമേ പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.