ഇഡിയെ ആക്രമിച്ച കേസിൽ 9-ാം പ്രതിക്ക് ജാമ്യം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം

ഇഡിയെ ആക്രമിച്ച കേസിൽ 9-ാം പ്രതിക്ക് ജാമ്യം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്. 


പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കത്തു നല്‍കി. ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. 



അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും പ്രതിയുടെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനിടെയാണ് പ്രതിയുടെ കസ്റ്റഡി വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. 

മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയ താന്‍, പ്രതിപക്ഷ നേതാവിന്റെ വീടിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിയുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവമുണ്ടായതെന്നും അക്രമത്തില്‍ പങ്കാളിയായിരുന്നില്ല എന്നുമാണ് പ്രതി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതേസമയം, കേസില്‍ കക്ഷി ചേരാന്‍ ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network