പൊതുഗതാഗത മേഖലയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര അംഗീകാരമായ യുഐടിപി ഇംപാക്ട് അവാർഡ് 2026’ കരസ്ഥമാക്കി കൊച്ചി മെട്രോ;

രാജ്യാന്തര ശ്രദ്ധയാകർഷിച്ച് കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ ‘യുഐടിപി ഇംപാക്ട് അവാർഡ് 2026’ കൊച്ചി മെട്രോ കരസ്ഥമാക്കി. ബെൽജിയത്തിലെ ബ്രസ്സൽസിൽ ജൂൺ 23-ന് നടന്ന ചടങ്ങിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. 


പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ടാണ് ഈ പുരസ്‌കാരം നൽകുന്നത്.

മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, നടപ്പാതകൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതനമായ ‘മൾട്ടിമോഡൽ ഇന്റഗ്രേഷൻ’ പദ്ധതിക്കാണ് ഈ അംഗീകാരം ലഭിച്ചത്.


‘Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity’ എന്ന പദ്ധതിയിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കാൻ കെഎംആർഎല്ലിന് സാധിച്ചു.

ഈ നേട്ടം കൊച്ചിയുടെ സംയോജിത ഗതാഗത ശൃംഖലയ്ക്കുള്ള വലിയൊരു അന്താരാഷ്ട്ര അംഗീകാരമാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. 

കെഎംആർഎല്ലിലെ ജീവനക്കാരുടെയും പങ്കാളികളുടെയും ഒപ്പം ഈ സംവിധാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ച കേരള ജനതയുടെയും കൂട്ടായ വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നൂതനമായ പൊതുഗതാഗത മാതൃകകളെ വിലയിരുത്തിയാണ് യുഐടിപി ഈ പുരസ്‌കാരം നിർണ്ണയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !