വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എ കെ ബാലൻ രംഗത്ത്.
നിലവിലെ യുഡിഎഫ് സർക്കാരിന് യാതൊരുവിധ കൂട്ടുത്തരവാദിത്തവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധനബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നാണ് എ കെ ബാലന്റെ ആവശ്യം.
നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും, ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മാത്രമേ ധനബില്ല് അവതരിപ്പിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ബജറ്റിലൂടെ ഈ ഇളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഒഴിവാക്കിക്കൊണ്ട് മാത്രമേ ധനബില്ല് അവതരിപ്പിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.