മുംബൈ: മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. 15,000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതിയായ ഫയാസ് പ്രേംജി പോലീസ് മൊഴി നൽകി.
നിലവിൽ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.
എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന അതീവ അപകടകാരിയായ സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവാണ് ഗുളികകളിൽ അടങ്ങിയിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് വയറ്റിലെ ആസിഡുമായി കലരുമ്പോൾ ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. പ്രതിക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം കേസെടുത്തു. കോടതി പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.