ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം.

മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയും ജസ്പാലിന് നെഞ്ചുവേദനയുണ്ടായി. ഇന്ത്യയിലെത്തിയ ഉടൻ തന്നെ ചികിത്സ തേടി. സുഖംപ്രാപിച്ചുവരുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. രാജ്യത്തിനായി ഒട്ടേറെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ജസ്പാൽ മെഡലുകൾ വാരിക്കൂട്ടി.


കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച ഇന്ത്യൻ അത്‌ലറ്റുകളിലൊരാളായിരുന്നു. 2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്പാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ അന്ന് 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി. ഷൂട്ടിങ്ങിൽ മനു ഭാക്കർ അഭിമാനാർഹമായ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് പിന്നിൽ ജസ്പാലിന്റെ പരിശീലനമായിരുന്നു. 



പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ മനു ഭാക്കർ നേടുന്നതും ജസ്പാലിന് കീഴിൽ പരിശീലിക്കുമ്പോഴായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡൽ നേട്ടം. ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമായി അന്ന് മനു ഭാക്കർ. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങിൽ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network