വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 19 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ; ഇനിയും മുട്ടകൾ വിരിയാനുണ്ടെന്ന് വനംവകുപ്പ്

വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 19 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ; ഇനിയും മുട്ടകൾ വിരിയാനുണ്ടെന്ന് വനംവകുപ്പ്

തൃശ്ശൂർ: നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 19 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ. പൂങ്കുന്നം സീതാറാംമിൽ ലെയിനിൽ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടുന്നതിനിടെ ഇവയിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക്‌ ചാടിപ്പോയി. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട്.


ചൊവ്വാഴ്ച രാവിലെ കാർത്തിക്കിന്റെ സഹോദരൻ ബി. ശരത്താണ് വീടിന്റെ ഗേറ്റിനോടു ചേർന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ആദ്യം അത്ര ഗൗരവത്തിൽ എടുത്തില്ലെങ്കിലും വൈകീട്ടോടെ വളപ്പിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പിൻകുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തി. ഇതോടെ ഭയന്ന കുടുംബം വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പെത്തി 50 സെന്റിമീറ്ററോളം നീളമുള്ള പത്ത് പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ ചൊവ്വാഴ്ച പിടികൂടി.


ഇതിൽ രണ്ടെണ്ണ‌മാണ് തോട്ടിലേക്കു ചാടി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ വീണ്ടും എട്ട് പാമ്പുകളെക്കൂടി പിടികൂടി. ഇവയെയും വനം വകുപ്പിന് കൈമാറി. എന്നാൽ, വൈകീട്ടോടെ വീണ്ടും ഒരു പാമ്പിനെക്കൂടി പരിസരത്തുനിന്ന് കണ്ടെത്തി. വീടിനു മുൻവശത്തെ ഗ്രില്ലിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽനിന്നും പാമ്പുകളെ കിട്ടി. വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനായി കാർത്തിക്കിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന അയൽവാസിയുടെ വാഹനത്തിൽനിന്ന് നാലു പാന്പുകളെയാണ് കിട്ടിയത്. 

രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലുംനിന്നാണ് കണ്ടെത്തിയത്. കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾടാങ്കിലും പാമ്പുണ്ടായിരുന്നു. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ അജീഷ്, മനു, ടൈസൺ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്. തോടിനോടു ചേർന്ന വീട്ടിലെ മതിലിന്റെ തറയിൽ പാമ്പ് മുട്ടയിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തോട്ടിൽനിന്ന് മതിലിനടിലേക്കുള്ള ദ്വാരത്തിലൂടെയാകാം പെരുമ്പാമ്പ് മതിലിനടിയിലെത്തി മുട്ടയിട്ടതെന്നും കരുതുന്നു. മതിൽ പൊളിച്ച് വിശദ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. സഹോദരൻ, ഭാര്യ, അമ്മ സുലോചനാ ബാലകൃഷ്ണൻ, മകൾ ആർ. ഹൃദിക എന്നിവരടങ്ങിയതാണ് കാർത്തിക്കിന്റെ കുടുംബം. പൂങ്കുന്നം പരിസരങ്ങളിൽ പാമ്പുശല്യം രൂക്ഷമാണ്. കുറച്ച് ദിവസങ്ങൾക്കു മുൻപ്‌ പൂങ്കുന്നം രാംനഗറിലെ രാംദാസിന്റെ വീട്ടുഗേറ്റിൽനിന്നും പുഷ്പഗിരിയിൽ വേലായുധന്റെ മകൻ സുരേഷിന്റെ വീട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മൂന്ന് ദിവസമായി ഉറക്കമില്ല ‘പ്രായമായ അമ്മയും നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളുമൊക്കെയാണു വീട്ടിലുള്ളത്. പേടിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. മൂന്നുദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനിയും മുട്ടകൾ വിരിയാനുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വ്യാഴാഴ്ച രാത്രിയും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കണം.’ -കാർത്തിക് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network