18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ യാതൊരു നിയമതടസവുമില്ലാതെ നടത്താം; വാഹന മോഡിഫിക്കേഷന്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്

18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ യാതൊരു നിയമതടസവുമില്ലാതെ നടത്താം; വാഹന മോഡിഫിക്കേഷന്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്

തിരുവനന്തപുരം: യുവാക്കൾ കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ആരുടെയും അനുമതി വാങ്ങുകയും വേണ്ട. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട് തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


∙ വാഹനങ്ങളിൽ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കും. 
∙ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണം ചിത്രങ്ങൾ
∙ വാഹനത്തിനുള്ളില്‍ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും. 
∙ സ്പീക്കറുകൾ അനുവദിക്കും 
∙ സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് എന്നിവ അനുവദിക്കും
∙ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസ് അനുവദിക്കുന്നത്.​

കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാൽ ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം. എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎന്‍ജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാല്‍ സാധിക്കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !