കടനാട്: കടനാട് സഹകരണബാങ്കിൽ ജൂലൈ 11 ന് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച നിലപാട് സ്വീകരിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് കടനാട് ബാങ്ക് നിക്ഷേപകരുടെ യോഗം അഭ്യർത്ഥിച്ചു.
2023 നവംബർ മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലിരിക്കുന്ന കടനാട് സഹകരണ ബാങ്കിൽ 50 കോടിയിലേറെ നിക്ഷേപവും 45 കോടിയിലേറെ വായ്പയുംകൂടാതെ 40 കോടിയിലേറെ പിരിഞ്ഞു കിട്ടേണ്ട പലിശയും അവശേഷിക്കുന്നതായാണ് അറിയുന്നത്.
കൂട്ടായ നീക്കത്തിലൂടെയേ ബാങ്കിനെ പൂർവ്വസ്ഥിതിയിലാക്കുവാൻ സാധിക്കുകയുള്ളു. സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെയും വലിയ ഇടപെടലും അനിവാര്യമാണ്. പുനരുദ്ധാരണ ഫണ്ടിൽ നിന്നും നിക്ഷേപക ഗ്യാരണ്ടി ഫണ്ടിൽ നിന്നും പണം ലഭ്യമാക്കാനുള്ള സാഹചര്യംഉണ്ടാക്കണം.
ബാങ്കിൻ്റെ സാമ്പത്തിക അധപതനത്തിൽ ഏറ്റവും കൂടുതൽദുരിതമനുഭവിക്കുന്നത് നിക്ഷേപകരാണ്. നിക്ഷേപകരുടെ നാലഞ്ചു പ്രതിനിധികളെ ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തുവാൻ അവസരമൊരുക്കണമെന്നും നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെട്ടു.
മേൽക്കാര്യങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ബാങ്ക് ഓഹരിയുടമകളെ അറിയിക്കുന്നതിനുമായി നടത്തിയ പത്ര/മീഡിയ സമ്മേളനത്തിൽ ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, കടനാട് ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ ജോൺ പുതിയാമഠം,ജോയിചന്ദ്രൻകുന്നേൽ,ജോസഫ് പാണ്ടിയമാക്കൽ എന്നിവർ പങ്കെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.