കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ സ്കൂൾ ബാഗിലെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം. അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്.
വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർഥി അധ്യാപരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു.
പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
വിദ്യാർഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലീറ്റര്‍) വാറ്റ് ചാരായം പിടികൂടിയിട്ടുണ്ട്.
വാറ്റുചാരായം നിർമിച്ചത് കുട്ടിയുടെ രണ്ടാനച്ഛനാണെന്നാണ് വിവരം. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.