കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കോഴിക്കോട്: ജില്ലയിൽ ആശങ്ക പരത്തി വീണ്ടും മലേറിയ സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ 63-കാരനാണ് ഇത്തവണ രോഗബാധ കണ്ടെത്തിയത്. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹം നിലവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. 

ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് പനി കടുത്തതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഒളവണ്ണ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

രോഗബാധിതനായ ചുമട്ടുതൊഴിലാളി താമസിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ്. ഇവിടെ താമസിക്കുന്ന മറ്റാർക്കെങ്കിലും നേരത്തെ മലേറിയ ബാധിച്ചിട്ടുണ്ടാകാമെന്നും, അത് വഴി ഇദ്ദേഹത്തിലേക്ക് പടർന്നതാകാമെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. 

കഴിഞ്ഞ ദിവസം തിക്കോടിയിൽ ഒരു മധ്യപ്രദേശ് സ്വദേശിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network