സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു; അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി

സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു; അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി

ചെന്നൈ: അണ്ണാഡിഎംകെയിൽ വിമതനീക്കത്തിനു നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ ജെ.സി.ഡി. പ്രഭാകർക്ക് എംഎൽഎ രാജിക്കത്ത് സമർപ്പിച്ചു. രാജി സ്വീകരിച്ചതായി സ്‍പീക്കർ അറിയിച്ചു. ഇതോടെ അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി. നിയമസഭയിൽ അണ്ണാഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി. 


അതേസമയം, പേരെടുത്ത് പറയാതെ പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരെ സമൂഹമാധ്യമത്തിൽ വിജയഭാസ്ക്കർ രൂക്ഷവിമർശനം ഉയർത്തി. നേതൃത്വമെന്നാൽ വെറും അധികാരം മാത്രമാവരുത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്നതാവണം നേതൃത്വം.


പാർട്ടി കേ‍‍‍ഡർമാരുടെ പോലും ഹൃദയം കവരാൻ കഴിയാത്ത നേതൃത്വത്തിന് എങ്ങനെയാണ് ജനങ്ങളുടെ മനസ്സിൽ ഇടം നേടാനാകുക. നന്മുടെ വികാരങ്ങള്‍ക്ക് യാതൊരുവിലയും നൽകാത്ത പാർട്ടിയിൽ എങ്ങനെ തുടര്‍ന്നുപോകാൻ കഴിയുമെന്നും വിജയഭാസ്ക്കർ ചോദിച്ചിരുന്നു. 

അംബാസമുദ്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസക്കി സുബ്ബയ്യ, ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ച മറ്റുള്ളവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network