തൃശ്ശൂർ: നവജാത ശിശുവിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂർ വെള്ളറക്കാട് തറമേൽഞാലിൽ സുധീഷ്-മനുരാധ ദമ്പതികളുടെ 18 ദിവസം പ്രായമുള്ള മകളാണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ കുടുംബത്തിന് ഇരട്ടദുരന്തമായാണ് ഈ മരണം എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
അക്കിക്കാവിൽവച്ച് സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്റെ സഞ്ചയന ദിവസമായിരുന്നു ഇന്ന്. കുട്ടിക്ക് പാൽ കൊടുത്തശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.
പിന്നീട് നോക്കുമ്പോൾ കുഞ്ഞിന്റെ വായിൽനിന്ന് നുരയും പതയും മൂക്കിൽനിന്ന് രക്തവും വന്ന നിലയിൽ കണ്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.