കൊച്ചി: ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
മിനി & കൂപ്പര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയെയും, ലണ്ടനിലെ പ്രശസ്തമായ ചില ലാന്‍ഡ്മാര്‍ക്കുകളുടെ പശ്ചാത്തലത്തില്‍ ഐക്കോണിക് മിനി കൂപ്പര്‍ കാറും കാണാം.പൂര്‍ണമായും ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും. ഇന്ദ്രന്‍സും അന്നു ആന്റണിയും പ്രധാന വേഷങ്ങളിലെത്തിയ 'മെയ്ഡ് ഇന്‍ കാരവന്' എന്ന ചിത്രത്തിനുശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.എഡബ്ല്യുഎ മൂവീസിന്റെ ബാനറില്‍ റോള്‍ഡ് തോമസാണ് ചിത്രം നിര്‍മിക്കുന്നത്. അലിസ്റ്റൈര്‍ ജോര്‍ജ് ജോണ്‍, ശാന്ത നീറ്റോ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍
ഫാന്റസി ത്രില്ലര്‍ ചിത്രമായ 'സീക്രട്ട് ഓഫ് കലിംഗ'യാണ് ധ്യാന്‍ ശ്രീനിവാസന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. രാഹുല്‍ മുരളീധരന് സംവിധാനം ചെയ്യുന്ന 'വിസിറ്റര്‍' എന്ന ചിത്രത്തില്‍ ഉര്‍വശി, നവ്യ നായര്‍ എന്നിവര്‍ക്കൊപ്പവും, നിജീഷ് സഹദേവന് സംവിധാനം ചെയ്യുന്ന 'തേവര്' എന്ന ചിത്രത്തിലും ധ്യാന്‍ ശ്രീനിവാസന് പ്രധാന കഥാപാത്രമാകുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.