കോട്ടയം :കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണ-മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ എന്നിവയ്ക്ക് വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.കർഷക കൂട്ടായ്മകൾ, സ്വയം സഹായക സംഘങ്ങൾ, കർഷക ഉൽപ്പാദക സംഘടനകൾ, പഞ്ചായത്തുകൾ തുടങ്ങിയവർക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാൻ പരമാവധി 24 ലക്ഷം രൂപ വരെ സഹായവും ലഭിക്കും. വനാവകാശത്തിന്റെ പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് 90 ശതമാനം വരെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.
വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാൽ Agrimachinery Portal-ലെ Online Lottery Module മുഖേന സുതാര്യമായ രീതിയിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക.
അപേക്ഷകൾ agrimachinery.nic.in ലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവനിലോ കൃഷി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. smamkerala@gmail.com






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.