കുണ്ടറ: പൊട്ടിപ്പൊളിഞ്ഞ പുരയിൽ ഒരു വീട്ടമ്മയും രണ്ട് പെൺമക്കളും..പെരുമ്പുഴ വഞ്ചിമുക്കിൽ ചരിവിള പുത്തൻവീട്ടിൽ റഹീനയുടെ കുടുംബത്തിനാണ് ഈ ദുർഗതി.
സർക്കാരിന്റെ ഭവന പദ്ധതിയിൽ കഴിഞ്ഞ നാല് വർഷം മുൻപ് ഫണ്ട് അനുവദിച്ചുവെങ്കിലും വില്ലേജ് അധികാരികൾ അനുവാദം നൽകാത്തത് മൂലം ഫണ്ട് മുടങ്ങി കിടക്കുകയാണ്.റാഹീന തന്റെ സ്വർണ്ണാഭരണങ്ങൾ കടപ്പെടുത്തി 8 വർഷം മുമ്പ് വി ലയാധാരപ്രകാരം മേടിച്ച നടവഴി മാത്രമുള്ള മൂന്നര സെന്റ് വസ്തുവിൽ ഏഴുവർഷം മുമ്പ് മരിച്ച ഭർത്താവിന്റെ കുടുംബത്തിനും അവകാശമുണ്ടെന്ന അന്യായവാദം ഉയർത്തിയാണ് ഈ ഫണ്ട് തടഞ്ഞിട്ടിരിക്കുന്നത്. മരിച്ചുപോയ ഭർത്താവിന്റെ മാതാവിൽ നിന്ന് സമ്മതപത്രം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതും വാങ്ങി നൽകിയെങ്കിലും, കുടുംബത്തിലുള്ള എല്ലാവരെയും കൂടി സമ്മതപത്രം വേണമെന്നാണ് അധികാരികൾ പറയുന്നത്,
ഇപ്പോൾ താമസിക്കുന്ന വെറും രണ്ടു മുറിയും ഒരു ബാത്റൂം മാത്രമുള്ള പുര എല്ലാഭാഗവും പൊട്ടിപ്പൊളിഞ്ഞതും അടുക്കളയോട് ചേർന്ന് കാണുന്ന ബാത്റൂമിന്റെ ഷീറ്റ് എല്ലാം പൊട്ടി മേൽക്കൂര ഇല്ലാതെ വളരെ വൃത്തിഹീനമായ അവസ്ഥയിലുമാണ്.ജനലും വാതിലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്, ചിതലെടുത്ത പ്ലൈവുഡ് പീസ്കൾ, ഫ്ലെക്സ് ബോർഡുകൾ എന്നിവ വെച്ച് മറച്ചിരിക്കുന്ന അവസ്ഥയിലാണ് പല ഭാഗങ്ങളും.
ഈ പുരക്കകത്ത് കട്ടിലിനു അടിയിൽ രണ്ടുവട്ടം മൂർഖൻ പാമ്പിനെ കണ്ടതായും ഓടിച്ചു വിട്ടതായും പറയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രായപൂർത്തിയായ ഇളയ മകളെ മാതാവിന്റെ അടുത്താക്കിയിരിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു.പൊട്ടിപ്പൊളിഞ്ഞ വീഴാറായി നിൽക്കുന്ന ഈ പുരയിൽ നിന്നും മോചനം ലഭിക്കാനായി കാണാത്ത അധികാരികളോ മറ്റ് സാമൂഹ്യപ്രവർത്തകരോ ഇല്ല. എല്ലാവരും ഉടൻ ശരിയാക്കാം എന്നാണ് പറയുന്നത് അഞ്ചുവർഷം ആയിട്ടും ഇതാണ് അവസ്ഥ.
എത്രയും പെട്ടെന്ന് അധികാരികൾ കണ്ണ് തുറന്നു ഇതിനൊരു പരിഹാരം കാണണമെന്നാണ് റഹീനയും കുടുംബവും ആവശ്യപ്പെടുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.