ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അന്വേക്ഷണം,

ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അന്വേക്ഷണം,

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു.

ലാസ് വെഗാസില്‍ നിന്നും ന്യൂയോർക്കിലേക്ക് വന്ന ജെറ്റ് ബ്ലൂ എയർലൈൻസിന്റെ ഫ്ലൈറ്റ് 948 എന്ന എയർബസ് എ321 വിമാനത്തിലാണ് ഡ്രോണ്‍ ഇടിച്ചത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7:15 ഓടെയായിരുന്നു സംഭവം. 

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാല്‍ വൻ ദുരന്തം ഒഴിവായി. ആകാശത്ത് ഏകദേശം 3,000 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തിന്റെ കോക്ക്പിറ്റിന് തൊട്ടുമുകളിലായി ഡ്രോണ്‍ വന്നിടിച്ചതെന്ന് പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു.

വിമാനം റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നുപറക്കുന്നതിനിടെയാണ് കോക്ക്പിറ്റിന് മുകളില്‍ ഡ്രോണ്‍ വന്നിടിച്ചതായി പൈലറ്റ് സന്ദേശം നല്‍കിയത്. അപകടം നടന്ന് മിനിറ്റുകള്‍ക്കകം വിമാനം ജെ.എഫ്.കെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. 

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ലാൻഡിംഗിന് ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ വിമാനത്തിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി. വിമാനത്താവളങ്ങള്‍ക്ക് സമീപം അനധികൃതമായി ഡ്രോണ്‍ പറത്തുന്നത് അതീവ അപകടകരവും നിയമവിരുദ്ധവുമാണെന്ന് എഫ്.എ.എ മുന്നറിയിപ്പ് നല്‍കി. കുറ്റക്കാർക്ക് കനത്ത പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. 

കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് ന്യൂയോർക്കിലെ തന്നെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുണൈറ്റഡ് എയർലൈൻസ് വിമാനവും ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. അന്നും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള അനധികൃത ഡ്രോണ്‍ പറത്തലുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network