ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ജയിലില്‍ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച്‌ കൊന്നെന്ന് സഹതടവുകാരൻ,

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ജയിലില്‍ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച്‌ കൊന്നെന്ന് സഹതടവുകാരൻ,

ജയ്പൂർ: ചമ്പല്‍ വന മേഖലയിലെ കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ തലവൻ ജഗൻ ഗുർജാറിനെ (50) ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

രാജസ്ഥാനിലെ അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് സംഭവം. സഹതടവുകാരനുമായുണ്ടായ തർക്കത്തിനൊടുവില്‍ തൂവാല ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ജഗനോടൊപ്പം ഒരേ സെല്ലിലുണ്ടായിരുന്ന വിഷ്ണു എന്ന തടവുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കൊലയ്‌ക്ക് ഉപയോഗിച്ചതായി കരുതുന്ന തൂവാലയും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാപ്പിരിവ് ഉള്‍പ്പെടെ നൂറിലധികം കേസുകളില്‍ പ്രതിയായിരുന്നു ജഗൻ ഗുർജാർ. ചമ്പല്‍ താഴ്വരയിലെ ഏറ്റവും ഭീകരരായ ദസ്യുക്കളില്‍ ഒരാളായ ഇയാളെ 2019-ല്‍ വൻ പൊലീസ് ഓപ്പറേഷനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് അജ്മീറിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റുകയായിരുന്നു. സെല്ലിനുള്ളിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network