മാസ്ക് വച്ച്‌ മുഖം മറച്ച്‌ ജ്വല്ലറിയിലെത്തിയ യുവതികള്‍ ഉടമയ്ക്ക് നേരെ പെപ്പര്‍ സ്പ്രേ അടിച്ച്‌ മോഷണ ശ്രമം, ചെറുത്ത് ഉടമ; വീഡിയോ വൈറല്‍

പട്ന: ബീഹാറിലെ പട്നയില്‍ ജ്വല്ലറിയില്‍ കവർച്ചയ്ക്കെത്തിയ രണ്ട് സ്ത്രീകളുടെ ശ്രമം കടയുടമ ധീരമായി ചെറുത്തുതോല്‍പ്പിച്ചു.

കണ്ണില്‍ പെപ്പർ സ്പ്രേ അടിച്ചിട്ടും പിന്മാറാതെ മോഷ്ടിക്കാനെത്തിയ യുവതികള്‍ക്കെതിരെ പോരാടിയ ഉടമ, കവർച്ചാ ശ്രമം പരാജയപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ. കവർച്ചക്കാർക്ക് മുന്നില്‍ മുട്ടുമടക്കാത്ത കടയുടമയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പെപ്പർ സ്പ്രേ അടിച്ച്‌ മോഷണ ശ്രമം

സാധാരണ ഉപഭോക്താക്കളെപ്പോലെയാണ് ജ്വല്ലറിയിലേക്ക് രണ്ട് യുവതികള്‍ കടന്നുവന്നത്. ഇരുവരും മാസ്ക് ധരിച്ച്‌ മുഖം മറച്ചിരുന്നു. ജ്വല്ലറിയില്‍ എത്തിയതിന് പിന്നാലെ സ്വർണ്ണാഭരണങ്ങള്‍ കാണിച്ചുതരാൻ അവർ കടയുടമയോട് ആവശ്യപ്പെട്ടു. തുടർന്ന് ഉടമ ആഭരണങ്ങള്‍ പുറത്തെടുത്ത് കാണിക്കുന്നതിനിടെ, സ്ത്രീകളില്‍ ഒരാള്‍ ബാഗില്‍ നിന്നും പെപ്പർ സ്പ്രേ എടുത്ത് പെട്ടെന്ന് കടയുടമയുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിലും കണ്ണുകളില്‍ കടുത്ത പുകച്ചിലും വേദനയും ഉണ്ടായെങ്കിലും കടയുടമ പതറിയില്ല.

കവർച്ചാ സംഘത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഉടൻ തന്നെ കൗണ്ടറിന് മുകളിലൂടെ ചാടുകയും പിന്നാലെ സ്ത്രീകളെ തടയാനായി ജ്വല്ലറിക്ക് പുറത്ത് കടന്ന് വാതില്‍ ചാരി നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസികള്‍ എത്തുമ്പോള്‍ യുവതികള്‍ കടയ്ക്കുള്ളില്‍ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 

പെണ്‍കുട്ടികളുടെ ആക്രമണത്തെ ഒരു പുരുഷൻ നേരിട്ട രീതിയെ സൂചിപ്പിച്ചുകൊണ്ട് "പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കുറവാണോ" എന്ന അർത്ഥത്തിലാണ് വീഡിയോയ്ക്ക് പലരും സമൂഹ മാധ്യമങ്ങളില്‍ അടിക്കുറിപ്പ് നല്‍കിയത്. കടയുടമയുടെ അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ ഭയന്നുപോയ യുവതികള്‍ക്ക് ആഭരണങ്ങളൊന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല.

അഭിനന്ദനം, അറസ്റ്റ്

സംഭവത്തിന് പിന്നാലെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ സ്ത്രീകളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റേയാളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ പോലീസ് ഓടി രക്ഷപ്പെട്ടയാളെയും കസ്റ്റഡിയില്‍ എടുത്തു.

ഇരുവർക്കുമെതിരെ കവർച്ചാ ശ്രമത്തിന് കേസെടുത്തു. പകല്‍ സമയത്ത് തിരക്കുള്ള പ്രദേശത്തെ ജ്വല്ലറിയില്‍ നടന്ന ഈ കവർച്ചാ ശ്രമം വ്യാപാരികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ബുദ്ധിയും ധൈര്യവും കൈവിടാതെ അക്രമികളെ നേരിട്ട ജ്വല്ലറി ഉടമയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !