അമേരിക്കന്‍ വ്യോമസേനയുടെ ബോംബര്‍ വിമാനം തകര്‍ന്നുവീണ് വൻ അപകടം

അമേരിക്കന്‍ വ്യോമസേനയുടെ ബോംബര്‍ വിമാനം തകര്‍ന്നുവീണ് വൻ അപകടം

വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോര്‍ട്രസ് (B-52 Stratofortress) ബോംബര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ കൊല്ലപ്പെട്ടു.

കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് പരീക്ഷണ പറക്കലിനായി ഉയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും വ്യോമസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ഓടെയായിരുന്നു അപകടം. ഒരു സാധാരണ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനം തകരുകയും വലിയ തീഗോളമായി മാറുകയുമായിരുന്നു.

'ഞങ്ങള്‍ക്ക് പ്രിയപ്പെട്ട 8 മികച്ച അമേരിക്കക്കാരെയാണ് നഷ്ടപ്പെട്ടത്,' എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ 412-ാം ടെസ്റ്റ് വിംഗ് ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ജെയിംസ് ഹെയ്സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മരിച്ചവരില്‍ സൈനികരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇവരുടെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ച ശേഷം 24 മണിക്കൂറിനകം പേരുകള്‍ പുറത്തുവിടും. അപകടത്തെത്തുടര്‍ന്ന് എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇവിടേക്ക് വരികയായിരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ചൊവ്വാഴ്ച ബേസിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട സമഗ്രമായ അന്വേഷണം വേണ്ടിവരുമെന്ന് കേണല്‍ ജെയിംസ് ഹെയ്സ് വ്യക്തമാക്കി. യുഎസ് വ്യോമസേനയും നാസയും ചേര്‍ന്ന് പുതിയ അത്യാധുനിക സാങ്കേതികവിദ്യകളും വിമാനങ്ങളും പരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ എയര്‍ഫോഴ്‌സ് ബേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !