സ്ത്രീ യാത്രക്കാരുടെ എണ്ണം 13 ലക്ഷമായി, പുരുഷന്മാര്‍ രണ്ട് ലക്ഷമായി കുറഞ്ഞു; സര്‍ക്കാരിന് ഒറ്റദിവസം ഒന്നരക്കോടിയുടെ ബാദ്ധ്യത

സ്ത്രീ യാത്രക്കാരുടെ എണ്ണം 13 ലക്ഷമായി, പുരുഷന്മാര്‍ രണ്ട് ലക്ഷമായി കുറഞ്ഞു; സര്‍ക്കാരിന് ഒറ്റദിവസം ഒന്നരക്കോടിയുടെ ബാദ്ധ്യത

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ഇന്നലെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ യാത്ര ചെയ്‌തവരുടെ എണ്ണത്തില്‍ വൻ വർദ്ധന.

കഴിഞ്ഞ തിങ്കളാഴ്‌ചയെ അപേക്ഷിച്ച്‌ ആറ് ലക്ഷത്തോളം സ്‌ത്രീകള്‍ അധികമായി ഇന്നലെ യാത്ര നടത്തിയെന്നാണ് കണക്ക്. ഇന്നലെ 13,29,938 സ്‌ത്രീകളാണ് ഓർഡിനറി ബസില്‍ യാത്ര ചെയ്‌തത്. ഇതില്‍ 7,83,115 വനിതാ യാത്രക്കാർ സീറോ ടിക്കറ്റില്‍ യാത്ര ചെയ്‌തു. മറ്റുള്ളവർ പദ്ധതി ഉദ്‌ഘാടനത്തിന് മുമ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്‌തവരാണ്. കഴിഞ്ഞ തിങ്കളാഴ്‌ച 7,34,693 സ്ത്രീകളാണ് ഓർഡിനറി ബസില്‍ യാത്ര ചെയ്‌തത്.

 ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം ആറ് ലക്ഷത്തോളം പേരുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. സീറോ ടിക്കറ്റില്‍ 1,59,56,801 രൂപയുടെ ബാദ്ധ്യതയാണ് ഇന്നലെ മാത്രം സർക്കാരിനുണ്ടായത്.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്‌ചയെ അപേക്ഷിച്ച്‌ ഇന്നലെ പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. കഴിഞ്ഞ തിങ്കളാഴ്‌ച 6,94,799പേരാണ് യാത്ര ചെയ്‌തത്. എന്നാല്‍, ഇന്നലെ വെറും 2,26,673 പുരുഷന്മാർ മാത്രമാണ് ഓർ‌ഡിനറി ബസില്‍ യാത്ര ചെയ്‌തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !