ഭോപ്പാല്‍: ട്രെയിനിന് തീപിടിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാർ എതിർദിശയില്‍ വന്ന ട്രെയിനിടിച്ച് മരിച്ചു.മധ്യപ്രദേശിലെ ഹെതംപൂർ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
ഖജുരാഹോ - ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് ഇന്റർസിറ്റി എക്സ്പ്രസ് ഹെതംപൂർ സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിനിന് തീപിടിച്ചെന്ന തരത്തിലുള്ള അഭ്യൂഹം ചിലർ പരത്തിയത്. ഇതോടെ ഭയന്നുവിറച്ച യാത്രക്കാർ കംപാർട്ടുമെന്റുകളില്‍ നിന്ന് പുറത്തേക്ക് ചാടുകയും സമീപത്തെ ട്രാക്കിലേക്ക് മാറുകയും ചെയ്തു.ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗത്തില്‍ വന്ന ഫിറോസ്പൂർ - സീനി പാടല്‍കോട്ട് എക്സ്പ്രസ് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതേസമയം, ട്രെയിനില്‍ തീപിടിത്തം ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അധികൃതർ സ്ഥിരീകരിച്ചു. ഏതോ ഒരു യാത്രക്കാരൻ അനാവശ്യമായി ചങ്ങല വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.