സവാരി ഫ്രീ: ഇനിപണം പേഴ്‌സില്‍ തന്നെ, സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ഇന്ന് തുടക്കം,

തിരുവനന്തപുരം: ഇന്ദിരാഗാരന്റിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്നുമുതല്‍ സൗജന്യയാത്ര.

രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രിയദര്‍ശിനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും

രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. പ്രത്യേക രേഖകളെ രജിസ്‌ട്രേഷനോ ആവശ്യമില്ലാതെ കണ്ടക്ടര്‍ നല്‍കുന്ന പൂജ്യം മൂല്യമുള്ള പ്രിയദര്‍ശിനി ടിക്കറ്റുമായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്ര ചെയ്യാം. 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജ്യന്യ യാത്രക്ക് അനുമതിയുള്ളത്

പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂര്‍ണമായി വഹിക്കുന്നത് സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയുടെ ധനപരമായ കരാര്‍ ബാധ്യതകളും ദൈനംദിന ഓപ്പറേഷനല്‍ ചെലവുകളും ഉറപ്പാക്കും വിധം സുഗമമായ കാഷ് ട്രാന്‍സ്ഫര്‍ - ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനം നടക്കുമെന്ന് മന്ത്രി പറഞ്ഞു.

സൗജന്യയാത്ര ലഭ്യമായ ബസുകള്‍ തിരിച്ചറിയാന്‍ എല്ലാത്തരം ഓര്‍ഡിനറി സര്‍വീസ് ബസുകളിലും രണ്ട് ഡോറുകളുടെയും വലതുവശത്തും മുന്നില്‍ ഇടതുവശത്തും പ്രിയദര്‍ശിനി പദ്ധതി എന്നുരേഖപ്പെടുത്തും. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂജ്യം നിരക്കിലുള്ള ടിക്കറ്റ് നല്‍കും. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ രേഖപ്പെടുത്തണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !