ഗുണ്ടായിസം നടക്കില്ല: പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അത് എകെജി സെന്ററില്‍ പറഞ്ഞാല്‍ മതി, സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ മേയര്‍ വി.വി. രാജേഷ്,

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസില്‍ എല്‍ഡിഎഫ് കൗണ്‍സിലർമാരുടെ പ്രതിഷേധം സംഘർഷത്തില്‍ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ.വി.വി. രാജേഷ്.

പ്രതിഷേധത്തിന്റെ പേരില്‍ കോർപ്പറേഷന്റെ പ്രവർത്തനവും മേയറുടെ ഔദ്യോഗിക ചുമതലകളും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും, 'പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്. അതൊക്കെ എകെജി സെന്ററില്‍ പറഞ്ഞാല്‍ മതി. കോർപ്പറേഷനില്‍ ഗുണ്ടായിസം നടക്കില്ല' എന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെ എല്‍ഡിഎഫ് കൗണ്‍സിലർമാർ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നും, ഓഫീസിലേക്ക് കയറുന്നത് തടയാൻ കസേരകള്‍ നിരത്തി ഗേറ്റിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചെന്നും മേയർ പറഞ്ഞു.

 എന്റെ കാലിന് നല്ല പരിക്കുണ്ട്. മേയറോട് ഓഫീസില്‍ കയറാൻ പറ്റില്ലെന്ന് പറയാൻ ഇവർ ആരാണ്? മേയർക്ക് ഓഫീസില്‍ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് കസേര ഇട്ടിരിക്കാൻ ഇവരാരാണ്? ജനാധിപത്യപരമായി സമരം ചെയ്യാം. പക്ഷേ ഗുണ്ടായിസം അനുവദിക്കില്ല.

എന്റെ ചെരുപ്പ് പോലും അവിടെ നഷ്ടപ്പെട്ടു. ഇവരുടെ മുദ്രാവാക്യത്തിന് കീഴടങ്ങി തിരിച്ച്‌ പോകണമായിരുന്നോ?' എന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി.വി. രാജേഷ് ചോദിച്ചു.

സംഘർഷത്തില്‍ മേയർ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശാ നാഥിനും ബിജെപി കൗണ്‍സിലർമാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയറുടെ കാലിനാണ് പരിക്ക്, കാലിന് പ്ലാസ്റ്ററിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിയെ തുടർന്ന് 19 കൗണ്‍സിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോർപ്പറേഷനില്‍ പ്രതിഷേധം ശക്തമായത്. 

ജനവിധിയെ അംഗീകരിക്കാതെ കോർപ്പറേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ഓഫീസില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. 

തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി മേയർ അധികാരത്തിലെത്തിയതിന് പിന്നാലെ മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പരിശോധനയും നടപടികളും ആരംഭിച്ചതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കിയതെന്നും, അതിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതിഷേധമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !