ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയം:2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്,,

ലണ്ടന്‍: ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി 'ഗ്രൂമിങ് ഗ്യാങി'ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് എംപിയായ രൂപര്‍ട്ട് ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
അന്വേഷണത്തില്‍ കണ്ടെത്തില വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 16-ന് പുറത്തുവിട്ട 'ഗ്യാങ് റേപ്പ് എന്‍ക്വയറി റിപ്പോര്‍ട്ടി'ലാണ് നിര്‍ണായക വിവരങ്ങളുള്ളത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുന്ന് സംഘങ്ങളെയാണ് 'ഗ്രൂമിങ് ഗാങ്' എന്നു വിളിക്കുക. 
ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെളുത്ത പെണ്‍കുട്ടികളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയങ്ങളിലൊന്നായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്

2005-നും 2017-നും ഇടയില്‍ കൂട്ടായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 264 ശിക്ഷാവിധികള്‍ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തില്‍, കുറ്റവാളികളില്‍ 84 ശതമാനവും ദക്ഷിണേഷ്യന്‍ വംശജരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.

യുകെയിലെ 149 തദ്ദേശ സ്വയംഭരണ ജില്ലകളിലെങ്കിലും ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 11 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി അവര്‍ക്ക് മദ്യം, മയക്കുമരുന്ന്, സിഗരറ്റുകള്‍ എന്നിവ നല്‍കി ക്രൂരമായ കൂട്ടബലാത്സംഗം, പീഡനം, ബ്ലാക്ക്‌മെയിലിങ് എന്നിവയ്ക്ക് ഇരയാക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !