ദില്ലി: നവമാധ്യമങ്ങളിലെ പിന്തുടർച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകള്‍ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കള്‍ ജന്തർമന്തറില്‍ എത്തി.
പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷർട്ടും ദേശീയപതാകയും കൈയില്‍ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി എസ്‌എഫ്‌ഐ അടക്കം ഇടതുവിദ്യാർത്ഥിസംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കുചേർന്നു. അതിനിടെ, ജയ് ശ്രീറാം വിളിച്ച് ഒരു സംഘം സിജെപിയെ എതിർത്ത് എത്തി. ഇവരെ പൊലീസ് ജന്തർമന്തറില്‍ നിന്ന് നീക്കി.സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത് കാത്ത് രാവിലെ തന്നെ സിജെപി പ്രവർത്തകർ ഒത്തുകൂടി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സിജെപിയുടെ ആഹ്വാനപ്രകാരം ദേശീയപാതകയടക്കം കൈയിലേന്തിയാണ് പ്രതിഷേധത്തിന് ആളുകള്‍ എത്തിയത്.
സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷർട്ട് അണിഞ്ഞുമാണ് പ്രവർത്തകർ ഒത്തുകൂടിയത്. ദില്ലി കൂടാതെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ മുതല്‍ തമിഴ്നാട് ആന്ധ്ര പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ പ്രതിനിധികളും എത്തി. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധമെന്ന് പ്രവർത്തകർ പറഞ്ഞു.സിജെപി മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടതു വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തകരും ജന്തർമന്തറില്‍ എത്തിയത്. പ്രതിഷേധത്തിന് പൂർണ്ണപിന്തുണയെന്ന് എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ചെറിയ സമയം കൊണ്ട് വലിയ പിന്തുണയാണ് സിജെപിക്ക് കിട്ടിയത്.
എന്നാല്‍ നേരിട്ടുള്ള പ്രതിഷേധത്തിലേക്ക് എത്തുമ്പോള്‍ അത്രയും പേരെ നേരിട്ട് എത്തിക്കാൻ സിജെപിക്ക് ആയിട്ടില്ല. പക്ഷേ നീറ്റ്, സിബിഎസ്‌ഇ വിഷയങ്ങളില്‍ ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി സിജെപിയുടെ ജന്തർമന്തറിലെ പ്രതിഷേധം മാറിയിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പ്രകോപനം ഉണ്ടായാല്‍ അത് നിലവിലെ പ്രതിഷേധത്തിന് കൂടുതല്‍ ഊർജ്ജമാകുമെന്ന് കണ്ടാണ് പൊലീസും പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പിൻമാറിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.