നടുക്കുന്ന വാർത്ത: ട്രക്ക് സഹാറ മരുഭൂമിയില്‍ കേടായി; ദാഹിച്ചുവലഞ്ഞ് 49 പേര്‍ക്കു ദാരുണാന്ത്യം

നിയാമി: യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രക്ക് തകരാറിലായതിനെത്തുടർന്ന് സഹാറ മരുഭൂമിയിൽ കുടുങ്ങിപ്പോയി 49 പേര് വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ് മരിച്ചു.

ആഫ്രിക്കന് രാജ്യമായ നൈജറിലെ വടക്കൻ അഗാദെസ് മേഖലയില്‍ കഴിഞ്ഞദിവസമായിരുന്നു ദാരുണസംഭവം.
നൈജറിനും അൾജീരിയയ്ക്കും ഇടയിലുള്ള പ്രധാന അതിര്ത്തിയായ അസമകയ്ക്ക് 80 കിലോമീറ്ററിലധികം പടിഞ്ഞാറു മാറിയാണ് ഇവർ കുടുങ്ങിപ്പോയത്.
അയല്‍രാജ്യമായ മാലിയില്‍ ഈദിനോടനുബന്ധിച്ചു നടന്ന മതചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഇവർ സഞ്ചരിച്ച ട്രക്ക് കേടാകുകയായിരുന്നു. മൊബൈൽ സിഗ്നൽ പോലും ലഭ്യമല്ലാത്ത പ്രദേശമായിരുന്നു ഇവിടം.

നൈജറില്നിന്നുള്ള നൂറോളം യാത്രക്കാരുമായാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്നും വഴിതെറ്റി ദിവസങ്ങളോളം യാത്ര ചെയ്തശേഷമാണു വാഹനം മരുഭൂമിയിൽ കുടുങ്ങിപ്പോയതെന്നുമാണ് റിപ്പോര്ട്ടുകൾ

ഡ്രൈവറും യാത്രക്കാരും ചേർന്ന് വാഹനം നന്നാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചെങ്കിലും വിഫലമായി. കൈവശമുണ്ടായിരുന്ന കുടിവെള്ളം മുഴുവൻ തീര്ന്നതോടെ യാത്രക്കാർ നിര്ജലീകരണം മൂലം മരിക്കുകയായിരുന്നു.

സംഘത്തിലെ രണ്ടുപേർ 50 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച്‌ അതിർത്തിനഗരമായ അസമക്കയിലെത്തി ദുരന്തത്തെക്കുറിച്ച്‌ അധികൃതരെ അറിയിക്കുകയായിരുന്നു.തുടർന്ന് രക്ഷാപ്രവര്ത്തക സംഘമെത്തി മൃതദേഹങ്ങൾ അപകടം നടന്ന സ്ഥലത്തുതന്നെ കൂട്ടക്കുഴിമാടത്തിൽ സംസ്കരിച്ചു. തകരാറിലായ ട്രക്കിനു ചുറ്റുമായും അടിയിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !