നീണ്ട ഇടവേളയ്ക്ക് ശേഷം കെടി ജലീല്‍ വീണ്ടും കോളജിലേക്ക്,

മലപ്പുറം: കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലാണ് പുതിയ ജോലി വിവരങ്ങള്‍ മുന്‍ മന്ത്രി പങ്കുവച്ചത്.


എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത്. 1994ല്‍ പിഎസ്എംഒ കോളജില്‍ ചരിത്രാധ്യാപകനായി ചേര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജലീല്‍ അധ്യാപകനായി എത്തുന്നത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ചരിത്രവിജയം നേടി നിയമസഭയില്‍ എത്തി. 2011, 2016, 2021 നിയമസഭാ തെരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടിയ ജലീല്‍ ഇത്തവണ തവനൂരില്‍ വിഎസ് ജോയിയോട് പരാജയപ്പെട്ടു.

ആദ്യപിണറായി സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 13 ഏപ്രില്‍ 2021 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !