ന്യൂഡല്‍ഹി: അനില്‍ ആന്റണിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാക്കിയതായാണ് റിപ്പോർട്ടുകള്‍.
ജോർജ് കുര്യന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് അനില്‍ ആന്റണിയെ പരിഗണിച്ചേക്കും. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്ന് ഒരു രാജ്യസഭാംഗത്തെയും കേന്ദ്രമന്ത്രിയെയും കണ്ടെത്തുകയെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.നിലവില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അഭിമാന പദ്ധതിയായ 'ഒരിന്ത്യ, ഒരൊറ്റ തെരഞ്ഞെടുപ്പി'ന്റെ ദേശീയ കോർഡിനേറ്ററായി അനില്‍ ആന്റണി പ്രവർത്തിച്ചുവരികയാണ്. സംഘടനാപരമായ ഈ പ്രവർത്തനങ്ങള്‍ അദ്ദേഹത്തിന് അനുകൂലഘടകമായി മാറുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്രമന്ത്രിസഭയില്‍ വരാനിരിക്കുന്ന പുനഃസംഘടനയില്‍ അനില്‍ ആന്റണിക്ക് ഇടം ലഭിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന നേതൃത്വവുമായി കേന്ദ്ര നേതൃത്വം പ്രാഥമിക ചർച്ചകള്‍ നടത്തിക്കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറുമായും കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.അതേസമയം, ബിജെപി മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിന് ഗവർണർ പദവി നല്‍കുന്ന കാര്യവും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ജൂലൈയില്‍ ആരംഭിക്കുന്ന പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.