ദില്ലി: ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ തെറ്റായ ദിശയില്‍ കാറോടിച്ച് വൻ ഗതാഗതക്കുരുക്കുണ്ടാക്കിയ യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാകുന്നു
വണ്‍വേ റോഡില്‍ ഒരു ട്രക്കിന് മുന്നിലായി കാർ നിർത്തിയിട്ടതോടെ മറ്റ് വാഹനങ്ങളുടെ യാത്ര പൂർണമായും തടസപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് വാഹനം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറാകാതെ തർക്കത്തില്‍ ഏർപ്പെടുകയാണ് ചെയ്തത്.താൻ ഒരു സ്ത്രീയാണെന്ന ആനുകൂല്യം മുതലെടുത്താണ് യുവതി തെറ്റ് തിരുത്താൻ മടിച്ചതെന്നാണ് ദൃശ്യങ്ങള്‍ പകർത്തിയ വ്യക്തി ആരോപിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനമാണ് ഉയരുന്നത്. വാഹനം ഓടിക്കുന്നതിനൊപ്പം റോഡ് നിയമങ്ങള്‍ പാലിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും, സ്ത്രീ എന്ന പദവി നിയമലംഘനങ്ങള്‍ മറയ്ക്കാനുള്ള ആയുധമാക്കരുതെന്നും പലരും കുറിച്ചു.ട്രാഫിക് പോലീസിന്റെ അസാന്നിധ്യത്തെയും ജനങ്ങള്‍ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അതേസമയം, റോഡുകളിലെ ഭൂരിഭാഗം നിയമലംഘനങ്ങളും പുരുഷന്മാർ വരുത്തുന്നതാണെന്നും, എന്നാല്‍ ഒരു സ്ത്രീക്ക് വീഴ്ച പറ്റുമ്പോള്‍ മാത്രം അതിനെ പൊതുവല്‍ക്കരിച്ച് സ്ത്രീസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നുമുള്ള മറുവാദങ്ങളും ഈ സംഭവത്തെച്ചൊല്ലി ഉയരുന്നുണ്ട്.
ഈ സംഭവം ഡല്‍ഹിയില്‍ എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചോ, യുവതിക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.