ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ വാഗമണ്ണിൽ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ്

ഇടുക്കി ;വാഗമൺ കേന്ദ്രീകരിച്ചുള്ള അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും നടന്നത് കഴിഞ്ഞ ഇടത് സർക്കാരിന്റെയും മുൻ പഞ്ചായത്ത് ഭരണ സമിതിയുടെയും കാലത്താണെന്ന് സമ്മതിച്ച് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ്,

വാഗമൺ ഏലപ്പാറ റൂട്ടിൽ അനോഖി റസ്റ്റോറെന്റിന് സമീപത്തായി വ്യാപകമായി കുന്നിടിച്ചു നിരത്തി ആയിരക്കണക്കിന് ലോഡ് മണ്ണും പറയും കടത്തിയ സംഭവം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണെന്നും എന്നാൽ ആ ഉത്തരവ് പ്രകാരവും പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയും നിഷേധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഏലപ്പാറ പഞ്ചായത്ത് സമിതി പറയുന്നു.
തോട്ടം ഭൂമി നിലനിർത്തിക്കൊണ്ടുതന്നെയുള്ള നിർമ്മാണ പ്രവർത്തികൾക്കാണ് നിലവിൽ പഞ്ചായത്ത് ഭരണ സമിതി കോടതി ഉത്തരവ് മാനിച്ച് അനുമതി നല്കിയിട്ടുള്ളതെന്നും അത് ആയിരത്തി അഞ്ഞൂറ് സ്വെയ്ക്കയർ ഫീറ്റ് മാത്രമുള്ള താമസ യോഗ്യമായ കെട്ടിടം നിർമ്മിക്കുന്നതിനാണെന്നും കൊമേഷ്യൽ പർപ്പസിനുള്ള കെട്ടിടാനുമതിയല്ലന്നും അധികൃതർ വ്യെക്തമാക്കുന്നു.

നിലവിൽ ഒരു ബിൽഡിങ്ങിനുള്ള അനുമതി മാത്രമാണ് നല്കിയിരിക്കുന്നതെന്നും മറ്റ് രണ്ടെണ്ണത്തിന് കൂടി ഭൂമാഫിയ അപേക്ഷിച്ചിരുന്നെങ്കിലും അത് പഞ്ചായത്ത് ഭരണ സമിതി റിജക്ട് ചെയ്യുകയാണ് ഉണ്ടായതെന്നും വ്യെക്തമാക്കുന്നു.നൂറ്റി നാൽപ്പത്തി രണ്ട് ഏക്കറോളം വരുന്ന ഭൂമിയിൽ തടയണ ഉൾപ്പെടെയുള്ള അനധികൃത നിർമ്മാണങ്ങൾ നടക്കാൻ പോകുന്നതായി കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം മുൻപ് തന്നെ ഡെയ്‌ലി മലയാളി ന്യൂസ് വാർത്ത നൽകിയിരുന്നു.എന്നാൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലാണ് ഇത്തരത്തിൽ അതീവ ഗുരുതരമായ ഖനനം നടന്നിരിക്കുന്നതെന്നും നിലവിലെ പഞ്ചായത്തു ഭരണ സമിതി ഡെവലപ്മെന്റ് പെർമിറ്റ് ഒന്നും നല്കിയിട്ടിലും വ്യെക്തമാക്കുന്നു.

എം എം ജെയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന എസ്റേറ്റിനുള്ളിലെ ലയങ്ങളുടെ കെട്ടിട നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുന്നത്.നിലവിലെ അനധികൃത നിർമ്മാണ പ്രവർത്തികൾക്കും കയ്യേറ്റങ്ങൾക്കും കുന്നിടിച്ചു നിരത്തലിനുമെതിരെ നിലവിലെ പഞ്ചായത്ത് ഭരണ സമിതി നിയമപരമായി നടപടി സ്വീകരിക്കുമെന്നും വ്യെക്തമാക്കി,

നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി ഇതിനോടകം ഭൂ മാഫിയ വാഗമണ്ണിൽ തട്ടിയെടുത്തു കഴിഞ്ഞു.നിരവധി കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ച് വലിയൊരു ദുരന്തത്തിലേക്കാണ് നിലവിൽ ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര മേഖല കടന്നു പോയിക്കൊണ്ടിരിക്കുന്നത്,

എംഎംജെ തോട്ടം ഭൂമിയുടെ സമീപത്തായി നിർമ്മിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തിനെ കുറിച്ച് നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് പോലും അറിവില്ല എന്ന കാര്യം ഞെട്ടിക്കുന്നതാണ്,സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന വേളയിൽ പല ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് പോലും മറുപടി നല്കാൻ സാധിക്കുന്നില്ലന്നുള്ളത് ആരാണ് തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് എന്ന കാര്യം വ്യെക്തമാക്കുന്നുണ്ട്.

രണ്ടായിരത്തി ഇരുപത്തി രണ്ട് ഇരുപത്തി മൂന്ന് കാലയളവിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക് മാറിയ കേരളത്തിൽ വാഗമൺ വില്ലേജിൽ മാത്രമാണ് ഇപ്പോഴും ഭൂമിക്ക് കൈയെഴുത്തായി കരമടച്ചു നൽകുന്നത് എന്ന കാര്യവും വൻ കൊള്ളയ്ക്ക് ഭരണതലത്തിൽ തന്നെ അവസരമൊരുക്കുന്നു എന്നതിന്റെ തെളിവാണ്,

ഇത്തരത്തിലാണ് അനോകി റെസ്റ്റോറെന്റിന് സമീപത്തായി അനധികൃത ഖനനം നടത്തി പ്ലോട്ടുകളായി തിരിച്ച ഭൂമിയിൽ കരമടച്ചിരിക്കുന്നതും..

എംഎംജെ തോട്ടം ഭൂമിയുടെ വില്പന സംബന്ധിച്ച് കേസ് നിലനിൽക്കെത്തന്നെ കമ്പനിയുണ്ടാക്കി  അതിന്റെ മറവിൽ വ്യാജ രേഖ ചമച്ച് പലരുടെയും പേരിലായി നൂറ്റമ്പതോളം ഏക്കർഭൂമി പേരിൽ കൂട്ടി കരമടച്ച് കൈവശാവകാശവും നൽകിയിരിക്കുന്നു.

ഒരു ആധാരം രജിസ്റ്റർ ആക്കണമെങ്കിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ അനുമതി വേണം എന്നിരിക്കെ നിരവധി വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയുടെ കരങ്ങളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു എന്നത് അതീവ ഗുരുതരമായ കാര്യമാണ്.

(വാഗമണ്ണിൽ ദേശീയ പുരസ്‌കാര ജേതാവായ സിനിമ താരത്തിന്റെ കയ്യേറ്റവും...തുടരും..!)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !