ഫേസ്ബുക്കിലൂടെ പ്രണയത്തിന് തുടക്കം: പലസ്തീനിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച്‌ അമേരിക്കൻ അധ്യാപിക,

ഫേസ്ബുക്കിലൂടെ പ്രണയത്തിന് തുടക്കം: പലസ്തീനിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച്‌ അമേരിക്കൻ അധ്യാപിക,

ലോസ് ആഞ്ചലസ്: ഗാസയില്‍ താമസിക്കുന്ന പലസ്തീനിയെ വിവാഹം കഴിച്ച്‌ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ അധ്യാപിക.

ലോസ് ആഞ്ചലസിലെ നൃത്ത അധ്യാപികയായ ലോറ പിഞ്ഞോ ആണ് ഗാസയില്‍ നിന്നുള്ള സലേം അബു അമ്രയെ ഓണ്‍ലൈനായി വിവാഹം കഴിച്ചത്. ജൂണ്‍ 16ന് നടന്ന സൂം വെബിനാറിലാണ് 51കാരിയായ ലോറ, താൻ വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ യുഎസ് പൗരത്വം നേടിക്കൊടുക്കാനും പലസ്തീൻ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന് കരുത്ത് പകരാനുമാണ് അബു അമ്രയെ വിവാഹം ചെയ്തതെന്ന ലോറയുടെ വെളിപ്പെടുത്തല്‍ മറുവശത്ത് വിവാദമാക്കുന്നുണ്ട്.

യുദ്ധവിരുദ്ധ സംഘടനയായ കോഡ്പിങ്ക് സംഘടിപ്പിച്ച സയണിസ്റ്റ് വിരുദ്ധ വെബിനാറില്‍ സംസാരിക്കവെ ആണ് ലോറ പിഞ്ഞോ, താൻ വിവാഹിതയായ കാര്യം വെളിപ്പെടുത്തിയത്. ലോറയുടെ തീരുമാനത്തെ കോഡ്പിങ്ക് ആക്ടിവിസ്റ്റ് മാർസി വിനോഗ്രാഡ് അഭിനന്ദിച്ചു. സലേം അബു അമ്രയുടെ ആക്ടിവിസമാണ് തന്നെ ആകർഷിച്ചതെന്ന് ലോറ പിഞ്ഞോ വെബിനാറില്‍ പറഞ്ഞു.

ഒരു അമേരിക്കൻ പൗരൻ എന്ന നിലയില്‍ തനിക്ക് ചില അധികാരങ്ങളുണ്ട്. ജനിച്ചപ്പോള്‍ത്തന്നെ തനിക്ക് ലഭിച്ച പാസ്‌പോർട്ട് കൈവശമുണ്ട്. സാധ്യമാകുന്ന ഏതു രീതിയിലാണെങ്കിലും എല്ലാവർക്കും തുല്യമായ ഒരു സാഹചര്യം ഒരുക്കാൻ തൻ്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഈ ലോകത്ത് ജീവിക്കാൻ കഴിയുകയെന്ന് ലോറ പിഞ്ഞോ ചോദിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് യൂറ്റായിലെ ഓണ്‍ലൈൻ മാര്യാജ് സംവിധാനത്തിലൂടെ ആണ് ലോറ പിഞ്ഞോ സലേം അബു അമ്രയെ വിവാഹം കഴിച്ചത്. കൗണ്ടി മാര്യേജ് ലൈസൻസും സാധുവായ തിരിച്ചറിയല്‍ രേഖയും രണ്ട് സാക്ഷികളും ഉണ്ടെങ്കില്‍ യൂറ്റയില്‍ വെര്‍ച്വല്‍ വിവാഹം സാധ്യമാകുന്ന നിയമമാണ് ലോറ പിഞ്ഞോ ഉപയോഗപ്പെടുത്തിയത്. വിവാഹത്തിന് ഒരുമാസം മുമ്പ് അഞ്ചംഗ കുടുംബത്തിലെ ഏക ആശ്രയമായ അബു അമ്രയ്ക്കായി ലോറ ഓണ്‍ലൈനിലൂടെ ധനസമാഹരണം നടത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പണം നല്‍കിയതിന് നന്ദി അറിയിക്കാനായി ലോറയെ അബു അമ്ര വിളിച്ചതോടെ ഇരുവർക്കുമിടയിലുള്ള ബന്ധം വള‍ർന്നു.

ഇമിഗ്രേഷൻ വിദഗ്ധ‍ർ പറയുന്നത്

കുടിയേറ്റ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനായി ഒരാളെ വിവാഹം ചെയ്യുന്നത് ഗുരുതര നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധ‍രുടെ മുന്നറിയിപ്പ്. ലോറ പിഞ്ഞോയുടെ പരസ്യപ്രതികരണം ഫെ‍ഡറല്‍ പരിശോധനയ്ക്ക് ഇടയാക്കാമെന്നും വിദഗ്ധർ പറഞ്ഞു.

 യുഎസ് ഫെഡറല്‍ നിയമപ്രകാരം, സ്ഥിരതാമസ രേഖയായ ഗ്രീൻ കാ‍ർഡ് നേടിക്കൊടുക്കാനായി വിവാഹം ചെയ്യുന്നത് അഞ്ച് വർ‌ഷം വരെ തടവും രണ്ടര ലക്ഷം ഡോള‍ർ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network