ഇത്, കാലത്തിൻ്റെ കാവ്യനീതി:? റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച്‌ യദു,

ഇത്, കാലത്തിൻ്റെ കാവ്യനീതി:? റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച്‌ യദു,

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി വന്ന ആര്യ രാജേന്ദ്രന്‍  തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ഏറ്റവും വലിയ പരാജയം നേരിടുകയായിരുന്നു.

മേയറായിരുന്ന കാലത്ത് എംഎല്‍എ ആയ സച്ചിന്‍ദേവിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്നപ്പോഴുണ്ടായ അഹന്ത ഇവരെ തകര്‍ക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവറായ യദു ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ചുവെന്നതിന്റെ പേരില്‍ ആര്യയും സച്ചിന്‍ ദേവും സ്കൂട്ടറില്‍ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി വലിയ ബഹളം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ആര്യയുടെ ഗ്രാഫ് ഇടിഞ്ഞു തുടങ്ങി. കോര്‍പറേഷന്‍ ഭരണത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ അഴിമതി, ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇഷ്ടിക മറിച്ചുവിറ്റ സംഭവം അങ്ങിനെ ഒട്ടേറെ  കഥകള്‍ ആര്യയുടെ മേയര്‍ പദവിക്ക് കളങ്കമായി.
മേയര്‍ സ്ഥാനത്ത് നിന്നും ഇറങ്ങിപ്പോയ ശേഷം വീണ്ടും ഒരു സ്ഥാനാര്‍ത്ഥി പദവി നല്‍കാന്‍ സിപിഎമ്മിന് തന്നെ പേടിയായി. 2026ല്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി മുന്‍ മേയറായിരുന്ന ആര്യാ രാജേന്ദ്രനാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായതോടെ ആര്യ രാജേന്ദ്രന്റെ ഗ്രാഫ് പിന്നെയും ഇടിഞ്ഞു.

2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ പരീക്ഷണത്തിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്യാ രാജേന്ദ്രനെ മേയറാക്കിക്കൊണ്ടുള്ള പരീക്ഷണം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ വന്നെങ്കിലും പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തലമുറമാറ്റം കൊണ്ടുവരിക എന്ന ജോണ്‍ ബ്രിട്ടാസിന്റെ ആശയം വമ്പന്‍ പരാജയമായെന്ന് സിപിഎം തുറന്ന് സമ്മതിക്കുന്നു.

ഇതിനിടെ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ ദേവാകട്ടെ കോഴിക്കോട് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സച്ചിന്‍ ദേവിന് എംഎല്‍എ സ്ഥാനം നഷ്ടമായി. കെഎസ് ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവറായ യദുവിന് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നിയമസഭയുടെ വാഹനമോടിക്കുന്നതിനുള്ള ഡ്രൈവര്‍ ജോലി നല്‍കി.

ഇപ്പോള്‍ ഒരു ദൃശ്യം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യദു നിയമസഭയുടെ വാഹനമോടിച്ച്‌ പോകുമ്പോള്‍ വെയില്‍ കൊണ്ട് സമരത്തിനിരിക്കുന്ന ആര്യരാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും ചിത്രമാണ് ‘കാലത്തിന്റെ കാവ്യനീതി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network