സംസ്ഥാനത്ത് അവയവ കച്ചവടം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം അഞ്ചിടങ്ങളില്‍ ഇഡി പരിശോധന;,

കൊച്ചി: അവയവ കച്ചവടത്തിന്‍റെ മറവിലെ കോടികളുടെ കള്ളപ്പണ ഇടപാടില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലടക്കം ആറിടങ്ങളില്‍ പരിശോധന നടത്തി എൻഫോഴ്സ്മെന്ഡ‍റ് ഡയറക്ടറേറ്റ്.

മുഖ്യപ്രതി നജീബിന്‍റെ കാസർകോട്ടെ വീട്ടിലും പ്രധാന ഇടനിലക്കാരി ശ്രീജയുടെ കൊല്ലത്തെ വീട്ടിലും പരിശോധന നടന്നു. കൊച്ചിയിലെ ആശുപത്രികളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാന കണ്ണി നജീബിന് ലക്ഷങ്ങള്‍ കമ്മീഷനായി എത്തിയെന്ന് ഇഡി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്

കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നില്‍ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. 

ആലപ്പുഴ റൂറല്‍ പൊലീസ് കേസ് എടുത്തതിന് പിറകെ ഒളിവില്‍പോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകള്‍ ഉപയോഗഹിച്ചുള്ള അവയവ വാണിഭം.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യ കണ്ണി നജീബിന് വൻ തുക ആശുപത്രികള്‍ കമ്മീഷൻ നല്‍കിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.

മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി തേടുന്നത്. നേരത്തെ പൊലീസ് പരിശോധന നടത്തിയ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, ലേക് ഷോർ അടക്കം 6 ആശുപത്രികളില്‍ ഇന്ന് പരിശോധന നടന്നു. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇഡി റെയ്ഡ്.

കേസിലെ മുഖ്യപ്രതി നജീബിന്‍റെ കാസർകോട്ടെ വീട്ടിലും കൊല്ലത്തെ ഇടനിലക്കാരായ ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലും ഇതേസമയം പരിശോധന നടന്നു. ശ്രീജയെ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊല്ലം കിളിക്കൊല്ലൂർ പൊലീസ് എടുത്ത കേസിലാണ് ശ്രീജ പ്രതി. പട്ടത്താനം സ്വദേശി സുധീറിന്‍റെ വീട്ടിലും പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയെങ്കിലും വീട് അടഞ്ഞു കിടന്നതിനാല്‍ പരിശോധന ഉണ്ടായില്ല.

കോട്ടയത്ത് അവയവ കച്ചവടക്കസില്‍ നേരത്തെ പ്രതിയായിരുന്ന വാഴൂരിലെ മായയുടെ വീട്ടിലും പരിശോധനയുണ്ടായി. പരിശോധനയെക്കുരിച്ച്‌ ആശുപത്രികള്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !