പാനൂരിൽ കുത്തുപറമ്പ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 6.550 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച പാനൂരിൽ നടന്ന വാഹന പരിശോധനയിൽ കാറിൽ വില്പനക്കായി കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിലായി. 


പാനൂർ - ചൊക്ലി സ്വദേശി വസീം ( 37) ആണ് 6.55 ഗ്രാം മെത്താംഫിറ്റാമിൻ സഹിതം പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രാധുൽ ഓടി രക്ഷപ്പെട്ടു. രാത്രി ഇരുവരും സ്വിഫ്റ്റ് കാറിൽ വിൽപ്പനക്കായി മെത്താം ഫിറ്റാമിൻ കൊണ്ടുപോവാൻ ശ്രമിക്കവയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളിലായി കുത്തുപറമ്പ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. 

വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമായാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറുപൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പാനൂർ മേഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീം.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി പി. സി, പ്രിവന്റീവ് ഓഫീസർ മാരായ ഷാജി അളോക്കൻ,റോഷിത്ത് പി, പ്രജീഷ് കോട്ടായി, ജലീഷ് പി,സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ. എം,സജേഷ് സി കെ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി. വി, ഷൈനി. പി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !